സ്വര്‍ണക്കടത്ത്:സ്വപ്‌നയെയും ശിവശങ്കറിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു
ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലും സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലുമാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ഇന്നലെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചിരുന്നു.ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10 മണിയോടെ ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെയും ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു.കസ്റ്റംസ് രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ഒരേ സമയം ഇരുവരെയും ചോദ്യം ചെയ്യുന്നത്.ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലും സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലുമാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ഇന്നലെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചിരുന്നു.ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 10 മണിയോടെ ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു.
രാവിലെ 10 മണിയോടെ ഒരു സംഘം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജെയിലില്‍ എത്തി സ്വപ്‌നയെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്യുന്നത്. ഡിപ്ലോമാറ്റിക് ബാഗിലൂടെ എത്തിച്ച ഈന്തപ്പഴത്തിന്റെ മറിവിലും സ്വപ്‌നയടക്കം അറസ്റ്റിലായവര്‍ സ്വര്‍ണകടത്ത് നടത്തിയോയെന്നതു സംബന്ധിച്ചാണ് കസ്റ്റംസ് പ്രധാനമായും ശിവശങ്കറിനോട് ആരായുന്നതെന്നാണ് വിവരം.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരങ്ങളില്‍ നിന്നും മായ്ക്കപ്പെട്ടിരുന്ന വിവരങ്ങള്‍ അന്വേഷണം സംഘം വീണ്ടെടുത്തിരുന്നു. ഇതിലെ ചില നിര്‍ണായകമായ വാടസ് അപ്പ് സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ശിവശങ്കറിനെയും സ്വപ്‌നയെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.വാട്‌സ് അപ്പ് ചാറ്റില്‍ പറയുന്ന സാമ്പത്തിക ഇടപാടുകളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.ഇത് സംബന്ധിച്ച് ഇന്നലെ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ വസ്തുത കണ്ടെത്തുന്നതിനാണ് സ്വപ്‌നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.