കരിപ്പൂര്‍ സ്വര്‍ണക്കടത്ത് : അര്‍ജ്ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ രണ്ടാം അപേക്ഷയും കോടതി തള്ളി
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ രണ്ടാം തവണയും തള്ളിയത്.കസറ്റഡി അനുവദിക്കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയുടെ അനുമതിയോടെ ജയിലില്‍വെച്ച് ചോദ്യം ചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കടത്ത കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിയെ വീണ്ടും കസറ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട കസറ്റംസ് നല്‍കിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി തള്ളി. തുടര്‍ച്ചയായി രണ്ടു തവണ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷകളാണ് കോടതി നിരസിച്ചത്. കസറ്റഡി അനുവദിക്കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയുടെ അനുമതിയോടെ ജയിലില്‍വെച്ച ചോദ്യം ചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ അപേക്ഷ തള്ളിയത്.
അര്‍ജ്ജുന്‍ ആയങ്കിയെ കസറ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി മുദ്രവെച്ച കവറില്‍ ഏതാനും രേഖകളും കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ കസ്റ്റഡിയില്‍ അനുവദിക്കേണ്ട ആവശ്യകത ബോധ്യപ്പെടുന്നില്ലെന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചുവെന്ന പറയുന്ന മുഹമ്മദ് ഷാഫി ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ, കേസിലെ ഒന്നാം പ്രതി മലപ്പുറം സ്വദേശിയായ മുഹമ്മദ ഷഫീഖിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയ്ക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.പാസ്പോര്‍ട്ട് ഹാജരാക്കണം, അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം.