നാലുവയസുകാരിയുടെ മരണം ചികിത്സാപിഴവെന്ന് ആരോപണം; ആശുപത്രിയില്‍ സംഘര്‍ഷം

ആശുപത്രിയില്‍ നടന്ന സംഘര്‍ഷത്തിനിടെ റിസപ്ഷന്‍ കൗണ്ടറും ജനല്‍ ചില്ലുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു.

Update: 2020-05-25 07:15 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം. ആശുപത്രിയില്‍ നടന്ന സംഘര്‍ഷത്തിനിടെ റിസപ്ഷന്‍ കൗണ്ടറും ജനല്‍ ചില്ലുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. അതേസമയം ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍. വെള്ളറട കിളിയൂര്‍ സ്വദേശി വിപിന്‍ അഞ്ചു ദമ്പതികളുടെ മകള്‍ അവന്തിക (4) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വൈകിട്ടുവരെ സുഖമായിരുന്ന കുട്ടി ഏഴ് മണിയോടെ മരിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ വൈകിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. വെള്ളറട പോലിസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 

Tags:    

Similar News