മധ്യവയസ്‌കന്റെ മരണം കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടി അമ്പുകുത്തികല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചന്‍ (55) എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-07-01 14:35 GMT

മാനന്തവാടി:കഴിഞ്ഞദിവസം മാനന്തവാടിയിലെ സ്വകാര്യവ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകെമെന്ന് തെളിഞ്ഞു. രണ്ടുപേര്‍ അറസ്റ്റിലായി. ആക്രി സാധനങ്ങള്‍ പെറുക്കിവില്‍കുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (55) ആണ് കൊല്ലപ്പെട്ടത്. മാനന്തവാടി അമ്പുകുത്തികല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചന്‍ (55) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: മദ്യലഹരിയില്‍ ഇവര്‍ തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ചയാണ് മാനന്തവാടി മൈസൂര്‍ റോഡിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ ഉണ്ണികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടിയില്‍ കഴിഞ്ഞ നിരവധി വര്‍ഷമായി പഴയ സാധനങ്ങള്‍ പെറുക്കിവില്‍ക്കുന്നയാളാണ് ഉണ്ണികൃഷ്ണന്‍. പോലിസും ഫോറന്‍സിക് വിഭാഗവും കെട്ടിടത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തുകയായിരുന്നു.

പോലിസ് തുടരന്വേഷണം ശക്തമാക്കിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാനന്തവാടിഡിവൈഎസ്പി എ പി ചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ എം എം അബ്ദുല്‍ കരിം, എസ്‌ഐ ബിജു ആന്റണി, എഎസ്‌ഐമാരായ ടി കെ മനോജ്, എം രമേശന്‍, ടി കെ രാജിവന്‍, സീനിയര്‍ സിപിഒ എ നൗഷാദ് സിപിഒമാരായ കെ ജെ ജിന്‍സ്, വി വി പിന്‍, സുധീഷ് ഡ്രൈവര്‍ ഇബ്രാഹിം എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. 

Tags:    

Similar News