മുഖ്യമന്ത്രിയുമായി ഡിജിപി കൂടിക്കാഴ്ച നടത്തി
പോലിസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിഎജി കണ്ടെത്തലുകൾ വിവാദമായതോടെയാണ് കൂടിക്കാഴ്ച.
തിരുവനന്തപുരം: പോലിസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിഎജി കണ്ടെത്തലുകൾ വിവാദമായതോടെ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു. പോലിസിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാൻ ഡിജിപി തയാറായിട്ടില്ല. പ്രതികരണം പിന്നീട് നൽകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.