ഡബ്ല്യുസിസിയില്‍ വരേണ്യ മനോഭാവവും ഇരട്ടത്താപ്പും; രൂക്ഷവിമര്‍ശനവുമായി വിധുവിന്‍സെന്റ്
ഡബ്ല്യുസിസിയില്‍ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള തന്റെ നിരീക്ഷണമാണ്. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍ മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മില്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചി: സിനിമാ മേഖലയിലെ വനിതാ നടിമാരടക്കമുളളവരുടെ കൂട്ടായ്മയയായ ഡബ്ല്യുസിസി(വുമന്‍ ഇന്‍ സിനിമാ കലക്ടീവ്)ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘടനയില്‍ നിന്നു രാജിവെച്ച സംവിധായിക വിധു വിന്‍സെന്റ്. കഴിഞ്ഞ ദിവസമാണ് ഡബ്ല്യുസിസിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ചത്.ഇതിനു ശേഷം തന്റ് ഫേസ് ബുക്ക് പേജിലൂടെ പുറത്തു വിട്ട രാജിക്കത്തിലാണ് ഡബ്ല്യുസിസിക്കെതിരെ വിധു വിന്‍സെന്റ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.വിധു വിന്‍സെന്റ്് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ് എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ അസ്വാരസ്യങ്ങളാണ് രാജിയിലും വിമര്‍ശനത്തിലും കലാശിച്ചിരിക്കുന്നത്.
സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് താങ്ങായി നിന്ന് കൊണ്ട് സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ അറിവില്‍ ഡബ്ല്യുസിയുയുടെ പ്രധാന താല്‍പര്യമെന്ന് വിധു വിന്‍സെന്റ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.വിയോജിപ്പുകള്‍ ഉള്ളപ്പോഴും അത് പൊതുവിടത്തില്‍ ചര്‍ച്ചക്ക് വക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും മേല്‍പറഞ്ഞ താല്‍പര്യത്തിന് അത് വിഘാതമായേക്കും എന്നോര്‍ത്തിട്ടാണ്. പക്ഷേ പുതിയൊരു സാഹചര്യത്തില്‍ താന്‍ സംഘടനാ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു ശേഷവും അപവാദ പ്രചരണങ്ങള്‍ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടും തന്നെ പരസ്യമായി വ്യക്തിഹത്യ നടത്താന്‍ ചിലര്‍ മുതിര്‍ന്ന സാഹചര്യത്തിലാണ് തന്‍ രാജിക്കത്ത് പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്. ഡബ്ല്യുസിസിയിലെ ചിലരെങ്കിലും നടത്തുന്ന ഈ നുണപ്രചരണങ്ങള്‍ കൂടുതല്‍ പേരെ ബാധിക്കാനിടയാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞതുകൊണ്ട് കൂടിയാണ് ഒരാഴ്ച മുമ്പ് ഡബ്ല്യുസിക്ക് അയച്ച കത്ത് വെളിപ്പെടുത്തുന്നതെന്നും വിധു വിന്‍സെന്റ് പറയുന്നു.
സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ ചെയ്യുന്നതിനായി സമീപിച്ച നടിയും ഡബ്യുസിസിയിലെ സജീവ അംഗവുമായ പാര്‍വതി മറുപടി പോലും പറയാതെ അപമാനിച്ചുവെന്ന് വിധു വിന്‍സെന്റ് പറയുന്നു.നല്‍കിയ തിരക്കഥ ആറു മാസം കൈയില്‍ വെച്ചിട്ടാണ് നോ എന്ന മറുപടി പറയാന്‍ പോലും പാര്‍വതി തയാകാതിരുന്നത്.പലരെയും സമീപിച്ചിട്ടും പ്രോജക്ട് നടക്കാതെ വന്നപ്പോഴാണ് ഫെഫ്ക ജനരല്‍ സെക്രട്ടറി ഉണ്ണികൃഷ്‌നെ സമീപിച്ചത്.അദ്ദേഹത്തിന്റെ സഹായത്താലാണ് ഒടുവില്‍ സിനിമ യാഥാര്‍ഥ്യമായത്.സംഘടനയില്‍ പെട്ടവര്‍ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍.ബീനാമ്മ അടക്കമുള്ളവര്‍ ഉണ്ണികൃഷ്ണന്റെ സഹായം നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിരുന്നു. സഹായങ്ങള്‍ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ?
ട്രേഡ് യൂനിയന്‍ നേതൃത്വത്തിലുള്ള ആളായതുകൊണ്ട് തന്നെ നമ്മുടെ സംഘടനയില്‍പ്പെട്ടവരും തങ്ങളുടെ പരാതികളുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ലേ? അതോ ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സംഘടനയില്‍ നിന്ന് രാജിവക്കുകയോ അല്ലെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ടോ? അഥവാ അങ്ങനെ എന്തെങ്കിലും ചെയ്തിരിക്കണമെന്ന് ഡബ്ല്യുസിസി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അപ്പോള്‍ എല്ലാവരുടെയും വ്യക്തിപരമായി എന്താവശ്യങ്ങള്‍ക്കും ഇദ്ദേഹത്തെ സമീപിക്കാമെന്നിരിക്കിലും വിധു വിന്‍സന്റ് പരസ്യമായി ഒരു തൊഴില്‍ സഹായം സ്വീകരിച്ചപ്പോള്‍ അത് ഡബ്ല്യുസിസി യോട് ചോദിച്ചിട്ട് വേണം എന്ന് ഉയര്‍ത്തിയ വാദത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വരേണ്യ ധാര്‍ഷ്ട്യം കാണാതിരിക്കാന്‍ ആവില്ലെന്നും വിധു വിന്‍സെന്റ് രാജി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘടനയിലെ പലരുടേയുമുള്ളിലുള്ള ഇരട്ടത്താപ്പ് തനിക്കില്ലെന്നെങ്കിലും ബോധ്യമാകും എന്ന് കരുതുന്നുവെന്നും വിധു വിന്‍സെന്റ് കത്തില്‍ വ്യക്തമാക്കുന്നു.സിദ്ദിഖ് എന്ന നടന്‍ ജയിലില്‍ പോയി പലതവണ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു എന്നത് ഒരു രഹസ്യമല്ല.. മൂന്നോ നാലോ തവണ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയും നടത്തി. ദിലീപിനൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുമെന്നും പ്രഖ്യാപിക്കുക മാത്രമല്ല ഡബ്ല്യുസിയെ യെ പറ്റുന്ന ഇടത്തൊക്കെ താറടിക്കാനും മറക്കാറില്ല സിദ്ദിഖ് .ആയതിനാല്‍ സിദ്ദിഖിനോടൊപ്പം അഭിനയിക്കരുതെന്നോ സിദ്ദിഖിനെ വച്ച് സിനിമ എടുക്കരുതെന്നോ ഡബ്ല്യുസിസയിലെ അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോ?ഉയരെ എന്ന സിനിമയില്‍ പാര്‍വ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്റെ പേരില്‍ ഡബ്ല്യുസിസയിലെ അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തില്‍ പാര്‍വ്വതിയോട് ഡബ്ല്യുസിസയിലെ വിശദീകരണം ആവശ്യപ്പെട്ടോ? തന്റെ അറിവില്‍ ഇല്ലെന്നും വിധു വിന്‍സെന്റ് കത്തില്‍ വ്യക്തമാക്കുന്നു.
ഡബ്ല്യുസിസി അംഗം രമ്യാ നമ്പീശന്റെ സഹോദരന്‍ കൊച്ചിയില്‍ തുടങ്ങിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു. സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് ഉണ്ണികൃഷ്ണനാണെന്നാണ് അറിയാന്‍ കഴിഞ്ഞത് .അപ്പോള്‍ തൊട്ടുകൂടായ്മ ഈ സ്റ്റുഡിയോയ്ക്കു ബാധകമാകുമോ? ഡബ്ല്യുസിസയിലെഅംഗങ്ങളോ അവരുടെ ബന്ധുക്കളോ മിത്രങ്ങളോ ഇവരൊക്കെയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ എത്ര ദിവസം മുമ്പ് ഡബ്ല്യുസിസി യെ അറിയിക്കണം? അങ്ങനെ എന്തെങ്കിലും വ്യവസ്ഥകളെ കുറിച്ച് നേരത്തേയോ പിന്നീടോ ചര്‍ച്ച ഉണ്ടായിട്ടുണ്ടോ?അതിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്നും വിധു വിന്‍സെന്റ് കത്തില്‍ വ്യക്തമാക്കുന്നു.
ഡബ്ല്യുസിസിയില്‍ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള തന്റെ നിരീക്ഷണമാണ്. ചില അംഗങ്ങള്‍ തമ്മില്‍ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടിംഗ് മെമ്പര്‍ മാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമിടയിലും ഫൗണ്ടിംഗ് മെമ്പര്‍മാര്‍ തമ്മില്‍ തമ്മിലുമൊക്കെ ഈ വരേണ്യത പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്ല്യുസി യെ പോലുള്ള ഒരു സംഘടനയുടെ ഉള്ളിലുള്ള ഈ വരേണ്യതയെ മുളയിലേ നുള്ളിക്കളയാന്‍ കെല്‍പുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടവര്‍ അത് ചെയ്യാതെ വിധുവിന്‍സന്റിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നസ് അളക്കാന്‍ നടക്കുന്നത് സ്ത്രീ രാഷ്ട്രീയത്തിന് ഭൂഷണമല്ല.
ഒരു തരത്തിലുള്ള മൂലധനവും കൈവശം ഇല്ലാത്തതുകൊണ്ട് തൊഴിലിനായി എനിക്ക് ഇനിയും കൈ നീട്ടേണ്ടിവരും. അപ്പോള്‍ ഡബ്ല്യുസിസി യെ വിധു വിന്‍സന്റ് ചതിച്ചു എന്നതുപോലുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ലാത്തതു കൊണ്ട് ഈ സംഘടാ ബന്ധം ഇവിടെ അവസാനിപ്പിക്കാം എന്ന് കരുതുന്നു. എന്തായാലും താനീ സ്‌കൂളില്‍ പെട്ടയാളല്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയതില്‍ ഡബ്ല്യുസിസി യിലെ എല്ലാവരോടും അകമഴിഞ്ഞ നന്ദിയുണ്ട്. ഇതില്‍ കൂടുതല്‍ തകരാനും അപമാനിതയാകാനും ഇനി വയ്യാ എന്നറിയിച്ചു കൊണ്ട് താന്‍ ഡബ്ല്യുസി അംഗത്വത്തില്‍ നിന്നും രാജിവച്ചതായി അറിയിക്കുന്നുവെന്നും വിധു വിന്‍സെന്റ് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.