ഭിന്നശേഷി നിയമനം: സമിതി തീരുമാനം വൈകിയതിനാല്‍ ആനുകൂല്യം നിഷേധിക്കരുത്

Update: 2022-02-27 01:05 GMT

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ശുപാര്‍ശ ഉത്തരവ് നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ അസിസ്റ്റന്റ് പ്രഫസറായി റാങ്ക് ലിസ്റ്റില്‍ പേരുവന്ന ആലപ്പുഴ കരുവാറ്റ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ബിഷാ ബാബുവിന് ബന്ധപ്പെട്ട സര്‍ക്കാര്‍ സമിതി തീരുമാനമെടുക്കാന്‍ വൈകിയതിനാല്‍ സംവരണാനുകൂല്യം നഷ്ടപ്പെട്ടു എന്ന പരാതിയിലാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡോ. ബിഷാ ബാബുവിന് പിഎസ്‌സി ലിസ്റ്റ് പ്രകാരമുള്ള സംവരണം സംബന്ധിച്ച സീനിയോറിറ്റി നഷ്ടപ്പെടാതെ 30 ദിവസത്തിനകം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കണമെന്നും മറ്റേതെങ്കിലും കാരണങ്ങളാല്‍ നിലവിലുണ്ടായിരുന്ന ഒഴിവുകളില്‍ നിയമനം നടന്നിട്ടുണ്ടെങ്കില്‍ അടുത്തതായി ഉണ്ടാകുന്ന ഒഴിവില്‍ സംവരണം സംബന്ധിച്ച സര്‍വീസ് സീനിയോറിറ്റി നിലനിര്‍ത്തി നിയമനം നല്‍കണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News