പിടിഎ പ്രസിഡന്റും മക്കളും ചേര്‍ന്നു മര്‍ദിച്ചെന്ന് വിദ്യാര്‍ഥിയുടെ പരാതി

Update: 2025-03-25 00:38 GMT
പിടിഎ പ്രസിഡന്റും മക്കളും ചേര്‍ന്നു മര്‍ദിച്ചെന്ന് വിദ്യാര്‍ഥിയുടെ പരാതി

വിതുര: സ്‌കൂളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പിടിഎ പ്രസിഡന്റും മക്കളും ചേര്‍ന്നു മര്‍ദിച്ചതായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പരാതി. അതേസമയം റാഗിങ്ങിനിരയായതായി പിടിഎ പ്രസിഡന്റിന്റെ മകനും പരാതിനല്‍കി. രണ്ടു സംഭവത്തിലും വിതുര പോലിസ് കേസെടുത്തു. തൊളിക്കോട് ഗവ. എച്ച്എസ്എസില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റുകൂടിയായ പിടിഎ പ്രസിഡന്റ്് തൊളിക്കോട് ഷംനാദിനെതിരേയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി പരാതി നല്‍കിയത്.

Similar News