വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

Update: 2019-07-02 03:44 GMT

കൊച്ചി: തത്തപ്പിള്ളി സ്‌കൂള്‍ പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വില്‍പ്പന നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്പളങ്ങി സ്വദേശി ജൂഡ്(21)ആണ് പിടിയിലായതെന്നു അധികൃതര്‍ അറിയിച്ചു. ഇയാളില്‍ നിന്നും 148 നൈട്രോസണ്‍ ഗുളികകളും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തുവെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വില്‍പ്പനയെന്നും എക്‌സൈസ് അറിയിച്ചു.

40ല്‍ കൂടുതല്‍ ഗുളികകള്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വരാപ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം മഹേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ കെഎച്ച് അനില്‍കുമാര്‍, സിഇഒമാരായ അനീഷ് കെ ജോസഫ്, നിഖില്‍ കൃഷ്ണ, സിജി ജിജോയ്, സമല്‍ദേവ്, വനിത സിഇഒ കെഎസ് സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

Tags:    

Similar News