അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ഡിവൈഎഫ്‌ഐ; 2000 കേന്ദ്രങ്ങളില്‍ ശാസ്ത്ര സംവാദം
സമൂഹത്തിനൊപ്പം സംഘടനാപ്രവര്‍ത്തകരിലും ശാസ്ത്രീയ അവബോധം വളര്‍ത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
തിരുവനന്തപുരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രചാരണത്തിന് ഡിവൈഎഫ്‌ഐ. ലെറ്റ്‌സ് ടോക്ക് എന്ന പേരില്‍ 2000 കേന്ദ്രങ്ങളില്‍ ശാസ്ത്ര സംവാദം നടത്തും. ഒക്ടോബര്‍ 20 മുതല്‍ ഒരു മാസമാണ് പ്രചാരണ പരിപാടി. സമൂഹത്തിനൊപ്പം സംഘടനാപ്രവര്‍ത്തകരിലും ശാസ്ത്രീയ അവബോധം വളര്‍ത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഇലന്തൂരിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭഗവൽസിങ് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായ ചർച്ചയ്ക്ക് വിധേയമാവുകയും ചെയ്തതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ നീക്കം.