കല്‍പറ്റ: വയനാട്ടിലെ അമരക്കുനിയ്ക്ക് സമീപം വീണ്ടും കടുവയെത്തി. ജനവാസമേഖലയിലെത്തിയ കടുവ ആടിനെ കൊന്നു. അമരക്കുനിക്കും ദേവര്‍ഗദ്ദക്കും സമീപം നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് കുങ്കിയാനകളായ വിക്രമിനേയും കോന്നി സുരേന്ദ്രനേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.