കാറിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ നാലു പേര്‍ കൂടി അറസ്റ്റില്‍

ആലുവ പൈപ്പ് ലൈന്‍ മഠത്തിപ്പറമ്പില്‍ യാസര്‍ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടില്‍ അനൂപ് (29) ഊന്നുകല്‍ തലക്കോട് മറ്റത്തില്‍ ബെയ്‌സില്‍ ബോസ് (23) ആലങ്ങാട് ചീനിവിള ആഷ്‌ലിന്‍ ഷാജി (22) എന്നിവരെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. വെളിയത്തു നാട് ചെത്തിക്കാട് വീട്ടില്‍ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടില്‍ താരിസ് (31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Update: 2021-09-06 05:52 GMT

കൊച്ചി:തടിക്കക്കടവില്‍ കാറിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍ . ആലുവ പൈപ്പ് ലൈന്‍ മഠത്തിപ്പറമ്പില്‍ യാസര്‍ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടില്‍ അനൂപ് (29) ഊന്നുകല്‍ തലക്കോട് മറ്റത്തില്‍ ബെയ്‌സില്‍ ബോസ് (23) ആലങ്ങാട് ചീനിവിള ആഷ്‌ലിന്‍ ഷാജി (22) എന്നിവരെയാണ് ആലങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. വെളിയത്തു നാട് ചെത്തിക്കാട് വീട്ടില്‍ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടില്‍ താരിസ് (31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെയാണ് സംഭവം. റയോണ്‍പുരം സ്വദേശി ബിജുവാണ് കാര്‍ ഓടിച്ചിരുന്നത്. െ്രെഡവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്ത്വത്തില്‍ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച് ഒ കെ ഉണ്ണികൃഷ്ണന്‍ , എസ് ഐ വേണുഗോപാലന്‍, എഎസ്‌ഐ മാരായ സജിമോന്‍, ബിനോജ്, സുഭാഷ്, എസ് സിപിഒ മാരായ സജിത്, സിറാജുദീന്‍, കെവിന്‍ എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News