ആലുവ ആശുപത്രിയില്‍ രോഗി ചികില്‍സ കിട്ടാതെ മരിച്ച സംഭവം : ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണം : എസ്ഡിപിഐ
ആലുവ പുളിഞ്ചോട് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എടയപ്പുറം അമ്പാട്ടുകവലയില്‍ വാടകക്ക് താമസിക്കുന്ന വിജയകുമാര്‍ ആണ് അധികൃതരുടെ അനാസ്ഥ മൂലം ഇന്നലെ മരിച്ചത്. രോഗിയെയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയിട്ടും രോഗിയോട് രോഗം തിരക്കാനോ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ആരും തയ്യാറായില്ലായെന്നത് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ വ്യക്തമാക്കി
കൊച്ചി: ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ ആവശ്യപ്പെട്ടു. ആലുവ പുളിഞ്ചോട് ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എടയപ്പുറം അമ്പാട്ടുകവലയില്‍ വാടകക്ക് താമസിക്കുന്ന വിജയകുമാര്‍ ആണ് അധികൃതരുടെ അനാസ്ഥ മൂലം ഇന്നലെ മരിച്ചത്.
രോഗിയെയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയിട്ടും രോഗിയോട് രോഗം തിരക്കാനോ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ആരും തയ്യാറായില്ലായെന്നത് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. കൊവിഡ് മഹാമാരിയിലൂടെ സാമൂഹ്യ വ്യാപനം ഉണ്ടാകുന്നത് തടയാന്‍ കര്‍ഫ്യു പോലുള്ള കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി ജാഗ്രത പുലര്‍ത്തുന്ന ആലുവ ജില്ലാ ആശുപത്രിയില്‍ അസുഖമായി വരുന്നവരെ തിരിഞ്ഞു നോക്കാന്‍ തയ്യാറല്ലാത്ത മനുഷ്യത്വമില്ലാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകുന്നത് കേരളത്തിന് അപമാനമാണ്.
ആലുവ ജില്ലാ ആശുപത്രിയില്‍ മനപൂര്‍വ്വം ചികില്‍സാപിഴവ് വരുത്തിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇത്തരം ചികില്‍സ പിഴവുകള്‍ക്ക് ( മെഡിക്കല്‍ നെഗ്ലിജന്‍സ് ) മാതൃകപരമായ ശിക്ഷാ നടപടിയെടുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.