ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്ടു സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീര്‍, ജാഫര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആലുവ ടൗണില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്

Update: 2020-09-02 16:19 GMT

കൊച്ചി: ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട.നാഷണല്‍ ലോറിയില്‍ കടത്തുകയായിരുന്നു 35 കിലോ കഞ്ചാവുമായിമൂന്നു പേര്‍ പിടിയില്‍. കോഴിക്കോട്ടു സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീര്‍, ജാഫര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആലുവ ടൗണില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്. ആന്ധ്രപ്രദേശിലെ രാജമുദ്രിയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തുള്ള ഇടപാടുകാരന് നല്‍കാന്‍ കൊണ്ടുവന്നതായിരുന്നു.

ലോറിയുടെ ക്യാബിനില്‍ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വെച്ചിരുന്നത്.ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചു എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിന്റെയും എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ശശികുമാറിന്റെയും നിര്‍ദേശാനുസരണമായിരുന്നു പരിശോധന. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ മാരായ സി ബി രഞ്ചു, കെ എച്ച് അനില്‍കുമാര്‍, പി കെ ഗോപി, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പി എസ് അരുണ്‍, ബസന്ത്കുമാര്‍, അഖില്‍, സജോ വര്‍ഗീസ്, അനൂപ് പങ്കെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കും. 

Tags:    

Similar News