ആലുവയില്‍ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും പോലിസിനുമെതിരെ രൂക്ഷ വിമര്‍ശനം
മൊഫിയ പര്‍വീന്‍(21) ആണ് മരിച്ചത്
കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും പോലിസിനും എതിരെ ആത്മഹത്യ കുറിപ്പില്‍ രൂക്ഷ വിമര്‍ശനം..മൊഫിയ പര്‍വീന്‍(21) ആണ് മരിച്ചത്.ഭര്‍ത്താവിനെതിരെ യുവതിയും വീട്ടുകാരും പോലിസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലിസ് യുവതിയെയും പിതാവിനെയും ഭര്‍ത്താവിനെയും ഭര്‍തൃ വീട്ടുകാരെയും വിളിപ്പിച്ചിരുന്നു.
പോലിസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടില്‍ എത്തി ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതിനു ശേഷം ആത്മ ഹത്യ ചെയ്യുകയായിരുന്നു.സി ഐക്കെതിരെയും ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാവ്,പിതാവ്എന്നിവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് മൊഫിയ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.യുവതി മരിക്കാനിടയായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.