മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവം: സി ഐക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

സി ഐ സുധീറിന് ചെറിയ രീതിയിലുള്ള പിഴവുകള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡിവൈഎസ്പി തയ്യാറാക്കിയിരിക്കുന്ന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നാണ് വിവരം

Update: 2021-11-25 06:20 GMT

കൊച്ചി: മോഫിയ പര്‍വീണ്‍ കേസ് കൈകാര്യ ചെയ്യുന്നതില്‍ ആലുവ സി ഐ സുധീറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ അന്വേഷ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് വിവരം.സി ഐ സുധീറിന് ചെറിയ രീതിയിലുള്ള പിഴവുകള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഡിവൈഎസ്പി തയ്യാറാക്കിയിരിക്കുന്ന റിപോര്‍ട്ടില്‍ പരമാര്‍ശിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. അന്വേഷണ റിപോര്‍ട്ട് ഇന്ന് തന്നെ ഡി ഐ ജിക്കുകൈമാറുമെന്നാണ് അറിയുന്നത്.

സി ഐ സുധീറിനും ഭര്‍ത്താവ് സുഹൈലിനും സുഹൈലിന്റെ മാതാപിതാക്കള്‍ക്കുമെതിരെ കുറിപ്പെഴുതി വെച്ചതിനു ശേഷമായിരുന്നു മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് സി ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ മൂന്നു ദിവസമായി പോലിസ് സ്‌റ്റേഷനു മുന്നിലും എസ്പി ഓഫിസിനു മുന്നിലും പ്രതിഷേധം തുടരുകയാണ്.

ഇതേ തുടര്‍ന്ന് ഇന്നലെ സുധീറിനെ പോലിസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും സി ഐയെ സസ്‌പെന്റു ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍.ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,ബെന്നി ബഹനാന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

Tags:    

Similar News