ആലുവയില്‍ നിയമവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം:ഭര്‍ത്താവിന്റെ ജാമ്യാപക്ഷേ തളളി; മാതാപിതാക്കള്‍ക്ക് ജാമ്യം
മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27)ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്(62),റുക്കിയ(57) എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മോഫിയുടെ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.മാതാപിതക്കള്‍ക്ക് ജാമ്യം അനുവദിച്ചു.മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍ (27)ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേ സമയം സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്(62),റുക്കിയ(57) എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സുഹൈലിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.സുഹൈലിനെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.കര്‍ശന ഉപാധികളോടെയാണ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ ജാമ്യം തേടി കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നാണ് നിയമ വിദ്യാര്‍ഥിനിയായ മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്.ഗാര്‍ഹിക പീഡനത്തിന് പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് അന്നത്തെ ആലുവ സി ഐക്കും ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അത്മഹത്യകുറിപ്പെഴുതി വെച്ചിട്ട് മൊഫിയ ജീവനൊടുക്കിയത്.