കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.

Update: 2021-05-04 11:32 GMT
കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

കൊച്ചി: വില്‍പനക്കായി കൊണ്ട് വന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.ഗോവയില്‍ നിന്നുമാണ് ഇവ കൊണ്ടുവന്നത്.

യുവാക്കളുടെ ഇടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. കുറച്ചു ദിവസങ്ങളായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.ആലുവ ഡിവൈഎസ്പി ടി എസ് സിനോജ്, ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എഎസ്‌ഐ മാരായ ആര്‍ വിനോദ്, വി എ ജൂഡ് കെ ജെ ടോമി, പി എസ് സുരേഷ്, സിപിഒ മാരായ അഷറഫ്, മാഹിന്‍ഷാ അബൂബക്കര്‍, ടി എ ഷെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടുകൂടിയത്.കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ബാറുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യാജ വാറ്റും, അനധികൃത മദ്യ വില്‍പ്പനയും, മയക്കുമരുന്ന് കടത്തും തടയുന്നതിന് ജില്ലാ പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് പരിശോധനകള്‍ ശക്തക്കിയിട്ടുണ്ട്.

Tags:    

Similar News