അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
പെരുമ്പാവൂര്‍ കാത്തിരക്കാട്, ചെന്താര വീട്ടില്‍ മുഹമ്മദ് ഫാറൂക്ക് (25) നെയാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പെരുമ്പാവൂര്‍ കാത്തിരക്കാട്, ചെന്താര വീട്ടില്‍ മുഹമ്മദ് ഫാറൂക്ക് (25) നെയാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി. കേസിലെ എട്ടാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഫാറൂക്ക്.
കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നവരില് ഒരാളാണെന്നും അടൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ ഇയാള്‍ക്ക് കഞ്ചാവിന്റെ വിതരണവുമുണ്ടെന്നും പോലിസ് പറഞ്ഞു.കഴിഞ്ഞ നവംബര്‍ എട്ടിന് ആണ് ആന്ധ്രയിലെ പഡേരുവില്‍ നിന്നും രണ്ട് കാറുകളില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ വച്ച് ഡാന്‍സാഫ് ടീമും അങ്കമാലി പോലിസും ചേര്‍ന്ന് പിടികൂടിയത്.
അനസ്, ഫൈസല്‍, വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇവരെ കൂടാതെ മറ്റ് പ്രതികളായ മുനീര്‍ (കാട്ടാളന് മുനീര്‍), അബു താഹിര്‍ (സവാള), ഷമീര്‍ (കാട്ടാളന് ഷമീര്‍) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.