യുവാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവം: മൂന്നു പേര്‍ പിടിയില്‍

കിടങ്ങൂര്‍ സ്വദേശി ആഷിക് മനോഹരന്‍ (29), മറ്റൂര്‍ പൊതിയക്കര സ്വദേശി ആഷിക് പൗലോസ് (23), കിടങ്ങൂര്‍ സ്വദേശി ജെതിന്‍ ജോയ് (26) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്.കിടങ്ങൂര്‍ സ്വദേശിയായ വിഷ്ണുവിനെയാണ് സംഘം ആക്രമിച്ചത്

Update: 2022-04-08 04:23 GMT

കൊച്ചി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കിടങ്ങൂര്‍ സ്വദേശി ആഷിക് മനോഹരന്‍ (29), മറ്റൂര്‍ പൊതിയക്കര സ്വദേശി ആഷിക് പൗലോസ് (23), കിടങ്ങൂര്‍ സ്വദേശി ജെതിന്‍ ജോയ് (26) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് യുദാപുരം കുളപ്പുരക്കാവ് അമ്പലത്തിന് സമീപം വച്ച് കിടങ്ങൂര്‍ സ്വദേശിയായ വിഷ്ണുവിനെയാണ് സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി കമ്പിവടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.ഇപ്പോള്‍ അറസ്റ്റിലായവരും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് അക്രമണം നടത്തിയത്. അക്രമണത്തില്‍ ഇരു കൈകള്‍ക്കും പരിക്കേറ്റ വിഷ്ണു ചികില്‍സയിലാണ്. ആഷിക് പൗലോസിനെ കാപ്പാ നിയമ പ്രകാരം മുന്‍പ് നാട് കടത്തിയതായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, അഷ്‌റഫ്, എസ്‌സിപിഒ ഷിനോജ് സിപിഒ മാരായ ബെന്നി ഐസക്ക്, ദിലീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News