അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ട; 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി;യുവതിയടക്കം രണ്ടു പേര് പിടിയില്‍
തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: അങ്കമാലിയില്‍ പോലിസിന്റെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് വേട്ട.അനധികൃതമായി കടത്തിക്കൊണ്ടുവന്ന 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി.യുവതിയടക്കം രണ്ടു പേര് പിടിയില്‍.തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്. അങ്കമാലി പട്ടണത്തിനോട് ചേര്‍ന്ന് വാടകക്കെടുത്ത വീട്ടില്‍ നിന്നുമാണ് മദ്യവും സ്പിരിറ്റും പിടികൂടിയത്. തമിഴ്നാടില്‍ നിന്നാണ് ഇവിടേക്ക് ഇവ എത്തിയിരുന്നത്.
കന്നാസുകളിലും, കുപ്പികളിലുമായാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ആഴ്ചയിലാണ് ലോഡ് ഇവിടേക്ക് എത്തിക്കുന്നതെന്ന് പോലിസ് പറഞ്ഞു.മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന ലേബല്‍ ഇവിടെ നിന്ന് കണ്ട് കിട്ടിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ പോലിസിന് ലഭിച്ച രഹസ്യ വിവരം അങ്കമാലി എസ് എച്ച് ഒ യെ അറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്ഐമാരായ എല്‍ദോ പോള്‍, എസ് ഷെഫിന്, എഎസ്ഐ എ വി സുരേഷ്, എസ്സി പി ഒ എം ആര് മിഥുന്, അജിതാ തിലകന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.