അങ്കമാലി മയക്കുമരുന്ന് കേസ് : പ്രതി ആബിദിന്റെ ഫ്‌ളാറ്റില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി

തൃക്കാക്കര ഭാരതമാതാ കോളജിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് 70 മില്ലിഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം എംഡിഎംഎ എന്നിവ പോലിസ് കണ്ടെടുത്തത്. കേസ് അന്വേഷിക്കുന്ന ജില്ലാ പോലനസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്നുകള്‍ കണ്ടെത്തിയത്

Update: 2021-06-07 10:48 GMT

കൊച്ചി: അങ്കമാലിയില്‍ കഴിഞ്ഞ ദിവസം കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ രണ്ടു പ്രതികളിലില്‍ ഒരാളായ ആബിദ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും മയക്കു മരുന്നും ഹാഷിഷ് ഓയിലും പോലിസ് പിടിച്ചെടുത്തു.തൃക്കാക്കര ഭാരതമാതാ കോളജിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് 70 മില്ലിഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം എംഡിഎംഎ എന്നിവ പോലിസ് കണ്ടെടുത്തത്. കേസ് അന്വേഷിക്കുന്ന ജില്ലാ പോലനസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ചിരുന്ന മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ഫ്‌ളാറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. മൂന്ന് ആഴ്ച മുമ്പാണ് ഫ്‌ളാറ്റ് ഇയാള്‍ വാടകക്കെടുത്തത്.

ചെന്നൈയില്‍ നിന്നും പിക്ക് അപ് വാനില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന രണ്ടു കിലോ എം ഡിഎം എയാണ് അങ്കമാലി കറുകുറ്റിയില്‍ വെച്ച് എറണാകുളം റൂറല്‍ എസ് കെ കാത്തിക്കിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് മന്ന സി കെ ഹൗസില്‍ ആബിദ്, ചേര്‍ത്തല വാരനാട് വടക്കേവിള ശിവപ്രസാദ് എന്നിവരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.പിടികൂടിയ മയക്കു മരുന്നിന് രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ വില വരുന്നതാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് പോലിസ് പിടികൂടുന്നത്. മയക്കുമരുന്ന് പ്രത്യേകം പാക്ക് ചെയ്ത് പിക്കപ്പ് വാനില്‍ തയ്യാറാക്കിയ അറയിലാണ് സൂക്ഷിച്ചിരുന്നത്. എസ് പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലാകുന്നത്.കേസിന്റെ തുടരന്വേഷണത്തിനായി എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റില്‍ പോലിസ് സംഘം പരിശോധന നടത്തിയത്.ആലുവ ഡിവൈഎസ്പി സിനോജ്, അങ്കമാലി സിഐ അനൂപ് ജോസ്, എസ്‌ഐ സാബു ജോര്‍ജ് , എഎസ്‌ഐ പി വി ജോര്‍ജ്, എസ്‌സിപി ഒ മാരായ എ എസ് ലീന , ബെന്നി ഐസക്ക്, കെ ഐ ജിജോ, പി വി വിജീഷ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News