അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്
കൊച്ചി: എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ മൂന്നു പേര്‍ പോലിസ് പിടിയില്‍.ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.
ചാലക്കുടി ഭാഗത്ത് നിന്നും വരികയായിരുന്നു ഇവര്‍. കാറിന്റെ ഡിക്കിയിലും സീറ്റിനടയിലുമായി 50 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് സംഘം എത്തിയത്.ആദ്യ വാഹനത്തില്‍ ചെറിയ അളവ് കഞ്ചാവേ ഉണ്ടായിന്നുള്ളൂ. രണ്ടാമത്തെ വാഹനം മറ്റൊരു വാഹനം വട്ടമിട്ട് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മധു ബാബു,അങ്കമാലി സി ഐ സോണി മത്തായി എസ് ഐ സൂഫി ,സ്‌പെഷ്യല്‍ ഡാന്‍സഫ് ടീം അംഗങ്ങളായ റോണി അഗസ്റ്റിന്‍,എഎസ് ഐ ഷാജി,നിസാര്‍ ശ്യം, എന്‍ ജി ജിസ്മോന്‍ ,സലിന്‍ കുമാര്‍, പി കെ ജോസഫ് എഎസ് ഐ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.