വടിവാളുമായി ഗുണ്ടകള്‍ ഏറ്റുമുട്ടി; എട്ടംഗ സംഘം പോലിസ് പിടിയില്‍
പഴുക്കമറ്റം സ്വദേശിനിയായ കുഞ്ഞുമോള്‍ ഏലിയാസിന്റെ വീട്ടില്‍ സുഭാഷ്, പ്രശാന്ത്, ആല്വിന് രാജന്, ഏല്‍ദോസ് എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി അക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം കഴിഞ്ഞ് മടങ്ങിയ ഇവരെ കുഞ്ഞുമോളുടെ മകനായ അനിലും സുഹൃത്തുക്കളും കൂടി കണ്ണ്യാട്ടുനിരപ്പ് ഭാഗത്തു വച്ച് തിരിച്ച് ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പ്രശാന്തിനെയും ആല്‍വിനെയും അനില്‍ വാളുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു
കൊച്ചി: ലോക്ക് ഡൗണിനിടയില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങള്‍ പോലിസില്‍ പിടിയില്‍.പഴുക്കമറ്റം സ്വദേശിനിയായ കുഞ്ഞുമോള്‍ ഏലിയാസിന്റെ വീട്ടില്‍ സുഭാഷ്, പ്രശാന്ത്, ആല്വിന് രാജന്, ഏല്‍ദോസ് എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി അക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം കഴിഞ്ഞ് മടങ്ങിയ ഇവരെ കുഞ്ഞുമോളുടെ മകനായ അനിലും സുഹൃത്തുക്കളും കൂടി കണ്ണ്യാട്ടുനിരപ്പ് ഭാഗത്തു വച്ച് തിരിച്ച് ആക്രമിച്ചു.
തടയാന്‍ ശ്രമിച്ച പ്രശാന്തിനെയും ആല്‍വിനെയും അനില്‍ വാളുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു . അനിലിന്റ സുഹൃത്തുക്കളായ സാജനും, ബിബിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുറുവടികൊണ്ട് ആക്രമിക്കുകയും ആയിരുന്നു. തുടര്‍ന്ന് വാള് സംഘടിപ്പിച്ചു കൊടുത്ത അഭിജിത്തിനെയും അടക്കം എട്ടു പേരെ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സാജന് സേവ്യറുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.സബ്ബ് ഇന്‍സ്പെക്ടര്‍ സണ്ണിപോള്‍, പോലിസ് ഉദ്ദ്യോഗസ്ഥരായ ചന്ദ്രബോസ്, യോഹന്നാന്, അനില്‍ കുമാര്‍ എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്കി. പ്രതികളെ കോലഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.