ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം: പോലിസുകാരന്‍ അടക്കം ആറംഗ സംഘം പോലിസ് പിടിയില്‍

എറണാകുളം എ ആര്‍ ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് വൈമേലില്‍ വീട്ടില്‍ ബിജോയ് (35),മരട് നെട്ടൂര്‍,സാജിതാ മന്‍സില്‍ വീട്ടില്‍ ഫൈസല്‍( 39) , ആലുവ എരമം സ്വദേശികളായ തോപ്പില്‍ വീട്ടില്‍ ഉബൈദ് (25 ), ഓളിപ്പറമ്പ്് വീട്ടില്‍ അന്‍സില്‍(26), ഇടപ്പള്ളി നോര്‍ത്ത് വിഐപടി,ബ്ലായിപ്പറമ്പ് വീട്ടില്‍ ഫൈസല്‍(40 ), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടില്‍ സുബീഷ് (38) എന്നിവരെയാണ് ഓട്ടോ ഡ്രൈവറായ ഉങ്കശ്ശേരിപറമ്പില്‍ ശശിധരന്റെ മകന്‍ കൃഷ്ണകുമാര്‍(കണ്ണന്‍-32)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റു ചെയ്തത്.

Update: 2021-07-07 05:32 GMT

കൊച്ചി: ഒട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പോലിസുകാരനടക്കം ആറംഗ സംഘം പോലിസ് പിടിയില്‍.ഓട്ടോ ഡ്രൈവറായ ഉങ്കശ്ശേരിപറമ്പില്‍ ശശിധരന്റെ മകന്‍ കൃഷ്ണകുമാര്‍(കണ്ണന്‍-32)നെ കൊലപ്പെടുത്തിയതിലാണ് എറണാകുളം എ ആര്‍ ക്യാമ്പിലെ പോലിസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് വൈമേലില്‍ വീട്ടില്‍ ബിജോയ് (35),മരട് നെട്ടൂര്‍,സാജിതാ മന്‍സില്‍ വീട്ടില്‍ ഫൈസല്‍( 39) , ആലുവ എരമം സ്വദേശികളായ തോപ്പില്‍ വീട്ടില്‍ ഉബൈദ് (25 ), ഓളിപ്പറമ്പ് വീട്ടില്‍ അന്‍സില്‍(26), ഇടപ്പള്ളി നോര്‍ത്ത് വിഐപടി,ബ്ലായിപ്പറമ്പ് വീട്ടില്‍ ഫൈസല്‍(40 ), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടില്‍ സുബീഷ് (38) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്‌ക്വാഡും ചേരാനല്ലൂര്‍ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട കൃഷ്ണകുമാറും ഒന്നാം പ്രതി ഫൈസലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിനെ സംഘം ആളൊഴിഞ്ഞ പീലിയാട് കടവ് ഭാഗത്തുള്ള പറമ്പിലേക്ക് അര്‍ധരാത്രി വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സംഭവസ്ഥലത്തു നിന്നും പോലീസ് ഇരുമ്പ്പൈപ്പുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ എസിപി കെ ലാല്‍ജിയുടെ നേതൃത്ത്വത്തില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ജി വിപിന്‍ കുമാര്‍, എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിജയശങ്കര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ എം സന്തോഷ് കുമാര്‍,സുദര്‍ശനബാബു. അസിസ്റ്റന്റ്് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍ , ബിനു സുനില്‍ ,സിപിഒമാരായ ലിജോ,പ്രതീഷ് സെന്‍ട്രല്‍ എസിപിയുടെ സ്‌ക്വഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ മണിക്കുറുകള്‍ക്കുള്ളില്‍ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Tags:    

Similar News