ഇരുചക്രവാഹന മോഷ്ടാവ് പിടിയില്‍

തൃശൂര്‍ വില്ലടം കര്‍ക്കിടകച്ചാല്‍ കോളനിയില്‍ താമസിക്കുന്ന ' കിച്ചു എന്ന് വിളിക്കുന്ന19 വയസുള്ള ബാബു' ആണ് ചേരാനെല്ലൂര്‍ സി ഐ എന്‍ ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്.

Update: 2020-12-10 09:50 GMT

കൊച്ചി: വഴിയരികില്‍ പാര്‍ക്കു ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍.തൃശൂര്‍ വില്ലടം കര്‍ക്കിടകച്ചാല്‍ കോളനിയില്‍ താമസിക്കുന്ന ' കിച്ചു എന്ന് വിളിക്കുന്ന19 വയസുള്ള ബാബു' ആണ് ചേരാനെല്ലൂര്‍ സി ഐ എന്‍ ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ ബാബു തൃശൂരില്‍ താമസിച്ച് കൂട്ടു പ്രതിയുടെ സഹായത്താല്‍ കേരളത്തിലുടനീളം പലവിധ മോഷണം നടത്തി വരികയായിരുന്നു.

തൃശൂര്‍ ജില്ലയില്‍ നിരവധി മോഷണക്കസില്‍ പ്രതിയായ ബാബു തൃശൂര്‍ ജുവനൈല്‍ ഹോമില്‍ തടവില്‍ കിടന്നിട്ടുണ്ട്. ചേരാനെല്ലൂല്‍ സിഗ്നല്‍ ജംങ്ഷന്‍ ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലായത്. എസ് ഐ കെ ആര്‍ രൂപേഷ്.എസ് ഐ സി കെ ജാഫര്‍, എഎസ് ഐ വി എ ഷുക്കൂര്‍, സിപിഒ എന്‍ എ അനീഷ്, എന്‍ എ നിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മോഷ്ടിച്ച ബൈക്കുകളും കൂട്ടു പ്രതിയെ കണ്ടെത്തേണ്ടതുണ്ടെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News