എറണാകുളത്ത് വള്ളം മുങ്ങികാണാതായ അഭിഭാഷകന്റെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി
എറണാകുളം കോടതിയിലെ അഭിഭാഷകനായ എളമക്കര സ്വദേശി ശ്യാം(42),ഇദ്ദേഹത്തിന്റെ സുഹൃത്ത് സഞ്ജയ്(30) എന്നിവരുടെ മൃതദേഹമണ് ഇന്ന് നേവിയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്
കൊച്ചി: എറണാകുളം മുളവുകാട് ഇന്നലെ വള്ളം മുങ്ങി കാണാതായ അഭിഭാഷകന്‍ അടക്കം രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കോടതിയിലെ അഭിഭാഷകനായ എളമക്കര സ്വദേശി ശ്യാം(42),ഇദ്ദേഹത്തിന്റെ സുഹൃത്ത് സഞ്ജയ്(30) എന്നിവരുടെ മൃതദേഹമണ് ഇന്ന് നേവിയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.ശ്യാമിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അഡ്വ. വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുംവഴി മുളവുകാട് സിസിലി ജെട്ടിക്കു സമീപമായിരുന്ന അപകടം.ലിജോ,ശ്യാം, സഞ്ജയ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.ശ്യാമിനും സഞ്ജയനും വള്ളത്തില്‍ കയറി അത്ര പരിചയമുള്ളവരായിരുന്നില്ല.
കരയിലേക്കെത്താന്‍ ഏകദേശം 20 മീറ്റര്‍ മാത്രമാണ് ദുരമുണ്ടായിരുന്നത്.വള്ളം മുങ്ങിയതോടെ മൂവരും ജെട്ടിയിലേക്ക് നീന്തി. ലിജോയും ശ്യാമും മുമ്പില്‍ നീന്തി പിന്നാലെ നീന്തിയ സഞ്ജയ് ഇടയ്ക്ക് നീന്താന്‍ പറ്റാതെ മുങ്ങിത്താഴുന്നത് കണ്ട് ശ്യാം സഞ്ജയിന് രക്ഷിക്കാന്‍ തിരികെ നീന്തിയെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു.ലിജോ നീന്തികരയില്‍ കയറുകയും ചെയ്തു.തുടര്‍ന്ന് ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയം തിരിച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ മുതല്‍ നേവിയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പോസ്റ്റ് മോര്‍ട്ടിത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.