മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലിസ് പിടിയില്‍
ഇടുക്കി ബൈസന്‍വാലി, വാകത്താനത്ത് വീട്ടില്‍ ബോബി ഫിലിപ്പിനെ (32) ആണ് ആലുവ ചൂണ്ടി ഭാഗത്തെ ലോഡ്ജില്‍ നിന്നും പോലിസ് സംഘം പിടികൂടിയത്. മുക്കുപണ്ടം പണയം വച്ചതിന് 2016 മുതല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു.
കൊച്ചി: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പോലിസ് പിടിയില്‍. ഇടുക്കി ബൈസന്‍വാലി, വാകത്താനത്ത് വീട്ടില്‍ ബോബി ഫിലിപ്പിനെ (32) ആണ് ആലുവ ചൂണ്ടി ഭാഗത്തെ ലോഡ്ജില്‍ നിന്നും പോലിസ് സംഘം പിടികൂടിയത്. ഫെഡറല്‍ ബാങ്ക് കുറുപ്പംപടി ശാഖയില്‍ കഴിഞ്ഞ ജൂണ്‍ മാസം 30 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലറ്റ് പണയം വയ്ക്കാന്‍ ഇയാള്‍ ചെന്നിരുന്നു. ബാങ്ക് അധികൃതര്‍ ഇയാളോട് ഐഡി കാര്‍ഡിന്റെ കോപ്പി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ കുറുപ്പംപടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ചൂണ്ടിയില്‍ നിന്ന് പിടികൂടിയത്. മുക്കുപണ്ടം പണയം വച്ചതിന് 2016 മുതല്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലിസ് പറഞ്ഞു. പണയം വെക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ആഭരണമാണ് ഇയാള്‍ കൊണ്ടുവരുന്നത്. ഇത് വ്യാജമാണോയെന്ന് പെട്ടെന്ന് കണ്ടു പിടിക്കാനും കഴിയില്ല. മിക്കവാറും സ്വകാര്യ ബാങ്കുകളിലാണ് സ്വര്‍ണ്ണം പണയം വച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ബിജു മോന്‍, കുറുപ്പംപടി സിഐ കെ ആര്‍ മനോജ്, എസ് ഐ സതീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബിനോയി, സിപിഒ മാരായ മാഹിന്‍ ഷാ, സജില്‍, അജാസ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.