ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍പ്പെട്ട സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

ആലുവ എടത്തല എന്‍എഡി ഭാഗത്ത് നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി ആഷിക്ക് (25), കോട്ടയം വൈക്കം അയ്യര്‍ കുളങ്ങര സ്വദേശി രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയില്‍പ്പെട്ട് മയക്ക്മരുന്ന് കേസില്‍ ഖത്തറില്‍ ജയിലിലായത്.

Update: 2022-07-30 15:20 GMT

കൊച്ചി: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍.ആലുവ എടത്തല എന്‍എഡി ഭാഗത്ത് നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി സ്വദേശി ആഷിക്ക് (25), കോട്ടയം വൈക്കം അയ്യര്‍ കുളങ്ങര സ്വദേശി രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയില്‍പ്പെട്ട് മയക്ക്മരുന്ന് കേസില്‍ ഖത്തറില്‍ ജയിലിലായത്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് കൊണ്ടുപോയതെന്ന് പോലിസ് പറഞ്ഞു.

വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു. ദുബായില്‍ വച്ച് യശ്വന്തിന് മയക്കുമരുന്ന് അടങ്ങിയ പൊതി നല്‍കുകയും ഇത് ഖത്തറില്‍ വച്ച് പോലിസ് പിടികൂടി ജയിലിലാക്കുകയായിരുന്നുവെന്ന് യശ്വന്തിന്റെ അമ്മ ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സമാന സംഭവവുമായി ബന്ധപ്പെട്ട് ഷമീര്‍ എന്ന ഉദ്യോഗാര്‍ഥിയും ഖത്തറില്‍ പിടിയിലായിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി എം കെ മുരളി, എസ്എച്ച് ഒ ജെ എസ് സജീവ് കുമാര്‍ , എസ്‌ഐ പി സുരേഷ്, എഎസ്‌ഐമാരായ. ടി കെ റജു, റെനില്‍ വര്‍ഗീസ്, എസ്‌സിപിഒമാരായ എസ് വിജയ കൃഷ്ണന്‍, പി കെ ഷാനി, സിപിഒമാരായ എം പി സിജിത്ത്, കെ ബിജു രാജ്, ടി ഡി ടിറ്റു, ബിബിന്‍ സുരേന്ദ്രന്‍ എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്.

Tags:    

Similar News