ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്: കുത്തിവെയ്‌പെടുക്കാന്‍ ചൊവ്വര ആരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടികളടക്കം 165 പേര്‍ ക്വാറന്റൈനില്‍
ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇതേവരെ 49 പേരെ ചേര്‍ത്തിട്ടുണ്ട്
കൊച്ചി: ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മലയാറ്റൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക ജോലി ചെയ്തിരുന്ന ചൊവ്വര ആരോഗ്യ കേന്ദ്രത്തില്‍ കുത്തിവെയ്‌പെടുക്കാന്‍ എത്തിയ 72 കുട്ടികളെയും കുട്ടികള്‍ക്കൊപ്പമെത്തിയ 72 രക്ഷിതാക്കളെയും ക്വാറന്റൈനിലാക്കിയതായി അധികൃതര്‍ അറിയിച്ചു.ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇതേവരെ 49 പേരെ ചേര്‍ത്തിട്ടുണ്ട്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കി. നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയുമാണ്. ശ്രീ മൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാര്‍ഡുകള്‍ ഇന്നലെ തന്നെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സമ്പര്‍ക്കപട്ടികയില്‍ മലയാറ്റൂര്‍ നീലീശ്വരം 15 ാം വാര്‍ഡിലെ 10 ഓളം പേര്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ഡും ഇന്ന് കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.