കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ തൊഴിലാളികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന് എസ്ഡിടിയു; സി ഐ ടി യു കണ്‍വീനര്‍മാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തി
തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് നടത്തിയത്.നൂറു കണക്കിന് തൊഴിലാളികള്‍ അണിനിരന്ന് കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ നിന്നാരംഭിച്ച മാര്‍ച്ച് തോപ്പുംപടിക്ക് സമീപം പോലിസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്ഡിടിയു മേഖല കമ്മിറ്റിയംഗം ഷെമീര്‍ സി ഷാഹുല്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: തോപ്പുംപടിയിലെ കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ സി ഐ ടി യു നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിടിയുവിന്റെ നേതൃത്വത്തില്‍ ഹാര്‍ബറിലെ സി ഐ ടി യു കണ്‍വീനര്‍മാരുടെ വസതികളിലേക്ക് മാര്‍ച്ച് നടത്തി.ഷാജി,സിദ്ദീഖ്, ഹാഷിം എന്നിവരുടെ വസതികളിലേക്കായിരുന്നു മാര്‍ച്ച്.നൂറു കണക്കിന് തൊഴിലാളികള്‍ അണിനിരന്ന് കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ നിന്നാരംഭിച്ച മാര്‍ച്ച് തോപ്പുംപടിക്ക് സമീപം പോലിസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എസ്ഡിടിയു മേഖല കമ്മിറ്റിയംഗം ഷെമീര്‍ സി ഷാഹുല്‍ ഉദ്ഘാടനം ചെയ്തു.എസ്ഡിടിയു ഹാര്‍ബര്‍ യൂണിറ്റ് പ്രസിഡന്റ് ഷെഹീര്‍ യൂസഫ്, എസ്ഡിടിയു മേഖല കമ്മിറ്റിയംഗം അനീഷ് മട്ടാഞ്ചേരി, നവാസ് കല്ലറയ്ക്കല്‍ സംസാരിച്ചു.ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു.
തോപ്പും പടി ഹാര്‍ബറില്‍ നാളുകളായി സി ഐ ടി യുവും-എസ്ഡിടിയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ഹാര്‍ബറില്‍ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികളോട് സി ഐ ടി യു നേതാക്കള്‍ കാട്ടുന്ന അനീതി എസ്ഡിടിയുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് എസ്ഡിടിയു മേഖല കമ്മിറ്റിയംഗം അനീഷ് മട്ടാഞ്ചേരി പറഞ്ഞു.ഇവിടുത്തെ ഹാര്‍ബറില്‍ വര്‍ഷങ്ങളായി സി ഐ ടി യു യൂണിയന്‍ മാത്രമാണുണ്ടായിരുന്നത്.ബോട്ടില്‍ നിന്നും മല്‍സ്യം ഇറക്കുക,മല്‍സ്യം പായ്ക്ക് ചെയ്യുക, ഐസ് അടിക്കുക,മല്‍സ്യം വണ്ടിയില്‍ കയറ്റുക,ചെമ്മീന്‍ പായ്ക്കിംഗ് എന്നിങ്ങനെ 13 വിഭാഗങ്ങളിലായി രണ്ടായിരത്തോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.സി ഐ ടിയു നേതാക്കള്‍ തൊഴിലാളികളോട് കാണിച്ചുകൊണ്ടിരുന്ന ചൂഷണം അടക്കമുളള നടപടികളെ തുടര്‍ന്നാണ് ഏഴു വര്‍ഷം മുമ്പ് എസ്ഡിടിയുവിന്റെ നേതൃത്വത്തില്‍ ഇവിടെ യൂണിയന്‍ ആരംഭിക്കുന്നത്.
സി ഐ ടി യുവില്‍ പ്രവര്‍ത്തിച്ചിരുന്ന കുറച്ചു തൊഴിലാളികള്‍ നേതൃത്വത്തിന്റെ അന്യായ നടപടികള്‍ ചോദ്യം ചെയ്തതോടെ ഇവരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ മറ്റു പല യൂണിയനുകളോടും സഹായം തേടിയെങ്കിലും ആരും അവരെ സഹായിക്കാന്‍ തയ്യാറായില്ല.ഒടുവില്‍ ഇവര്‍ എസ്ഡിടിയുവിനെ സമീപിക്കുകയും ഇവരുടെ പ്രശ്‌നങ്ങള്‍ ന്യായമാണെന്ന് തോന്നിയതോടെ എസ്ഡിടിയു ഇവര്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തു.തുടര്‍ന്ന് അവരുമായി എസ്ഡിടിയു യൂനിയന്‍ ഹാര്‍ബറില്‍ ജോലിക്കു കയറിയതോടെ സി ഐ ടി യു തങ്ങള്‍ക്കെതിരെ തിരിയുകയും ഇത് സംഘര്‍ഷാവസ്ഥയില്‍ എത്തുകയും ചെയ്തു.തുടര്‍ന്ന് യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി തങ്ങള്‍ക്ക് പോലിസ് പ്രൊട്ടക്ഷന്‍ അനുവദിക്കാന്‍ ഉത്തരവിടുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഡിടിയു വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഹാര്‍ബറില്‍ ജോലിയ്ക്കു കയറിയതെന്നും അനീഷ് മട്ടാഞ്ചേരി പറഞ്ഞു.
നാഗപട്ടണം,തൂത്തുക്കൂടി മേഖലകളില്‍ നിന്നും മല്‍സ്യവുമായി ബോട്ടുകള്‍ തോപ്പുംപടി ഹാര്‍ബറില്‍ പുതിയതായി വരാന്‍ തുടങ്ങിയെങ്കിലും എസ്ഡിടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികളെ ഈ ബോട്ടുകളില്‍ പണിക്കു കയറാന്‍ സി ഐ ടി യു നേതാക്കള്‍ അനുവദിച്ചില്ല. ഇതിനെതിരെ ലേബര്‍ അധികൃതര്‍ക്കും, സി ഐ ടി യു നേതൃത്വത്തിനും മല്‍സ്യം വാങ്ങുന്ന ഏജന്റ്‌സ് അസോസിയേഷനും എസ്ഡിടിയു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.തുടര്‍ന്ന് ബോട്ടില്‍കയറി പണിയെടുക്കാന്‍ തീരുമാനിച്ചതോടെ സി ഐ ടി യു എതിര്‍പ്പുമായി എത്തി ഇതോടെ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തു.തുടര്‍ന്ന് പോലിസും തഹസീല്‍ദാറും അടക്കം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നും അനീഷ് പറഞ്ഞു.ഇപ്പോഴും ഹാര്‍ബറില്‍ അസ്വസ്ഥമായ അന്തരീക്ഷമാണുള്ളത്.പ്രശ്‌നത്തെ തുടര്‍ന്ന് പുതിയ ബോട്ടുകള്‍ എത്തുന്നുമില്ല.
ഇതിനിടയില്‍ സി ഐ ടിയു നേതാക്കളുടെ നടപടികള്‍ ചോദ്യം ചെയ്ത മറ്റു ചില തൊഴിലാളികളെക്കൂടി ഇവര്‍ തൊഴിലില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇവരും ഇപ്പോള്‍ എസ്ഡിടിയുവിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കും തൊഴിലെടുക്കാനുള്ള അവസരം ഉണ്ടാകണമെന്നാണ് എസ്ഡിടിയു ഉയര്‍ത്തുന്ന ആവശ്യമെന്നും അനീഷ് മട്ടാഞ്ചേരി പറഞ്ഞു.ലേബര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തൊഴിലാളികളാണിവര്‍. ലേബര്‍ വകുപ്പ് അധികൃതര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും അനീഷ് മട്ടാഞ്ചേരി വ്യക്തമാക്കി.ഭരണ സ്വാധീനം ഉപയോഗിച്ച് എല്ലാവരെയും ചൊല്‍പ്പടിക്കു നിര്‍ത്തുന്ന നയമാണ് സി ഐ ടി യു നേതൃത്വം തുടരുന്നത്.തൊഴിലാളികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന സമീപനമാണ് മൂന്നു കണ്‍വീനര്‍മാരുടെയും നേതൃത്വത്തില്‍ നടക്കുന്നത്.തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്നവരെ തൊഴിലില്‍ നിന്നും മാറ്റി നിര്‍ത്തുകയും ദ്രോഹിക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും അനീഷ് മട്ടാഞ്ചേരി പറഞ്ഞു.