എറണാകുളം ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ്

254 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2020-12-14 14:13 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 254 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.75 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കോതമംഗലം-22,കോട്ടുവള്ളി-12,വേങ്ങൂര്‍-12,നെടുമ്പാശ്ശേരി-10,തൃപ്പൂണിത്തുറ-9,ഫോര്‍ട്ട്കൊച്ചി-9,ചേരാനല്ലൂര്‍-8,നെല്ലിക്കുഴി-8,നോര്‍ത്തുപറവൂര്‍-8,വെങ്ങോല-8,കടുങ്ങല്ലൂര്‍-7,ചെങ്ങമനാട്-7,തോപ്പുംപടി-7,പള്ളുരുത്തി-7,പെരുമ്പാവൂര്‍-7,എളമക്കര-6,കളമശ്ശേരി-6,കീഴ്മാട്-6,കുന്നുകര -6,തൃക്കാക്കര-6,പോണേക്കര- 6,കാഞ്ഞൂര്‍-5,വടക്കേക്കര- 5,വെണ്ണല -5,ഇതര സംസ്ഥാന തൊഴിലാളി-4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇത് കൂടാതെ അങ്കമാലി, ആയവന, ആലുവ, കലൂര്‍, മഞ്ഞപ്ര, മുടക്കുഴ, വാളകം, വൈറ്റില, അശമന്നൂര്‍, എളംകുന്നപ്പുഴ, ഏലൂര്‍, തിരുവാണിയൂര്‍ തേവര, പാലാരിവട്ടം, പോത്താനിക്കാട്, മരട്, മഴുവന്നൂര്‍, മൂവാറ്റുപുഴ, വടുതല, വാരപ്പെട്ടി, ആലങ്ങാട്, ആവോലി, എറണാകുളം നോര്‍ത്ത്, ഒക്കല്‍, കടവന്ത്ര, കറുകുറ്റി, കവളങ്ങാട്, കാലടി, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, കോട്ടപ്പടി, തുറവൂര്‍, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, രായമംഗലം, വടവുകോട്, വാഴക്കുളം, ആമ്പല്ലൂര്‍, ആരക്കുഴ, ഇടപ്പള്ളി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടത്തല, എടവനക്കാട്, എളംകുളം, കീരംപാറ, കുമ്പളങ്ങി, കൂത്താട്ടുകുളം, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, തമ്മനം, നായരമ്പലം, പനമ്പള്ളി നഗര്‍, പായിപ്ര, പിറവം, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മുളവുകാട്, വരാപ്പുഴ, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് 582 പേര്‍ രോഗ മുക്തി നേടി. ഇന്ന് 791 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2173 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29021 ആണ്. ഇതില്‍ 28356 പേര്‍ വീടുകളിലും 20 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 645 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 91 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 96 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

7590 പേരാണ്ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 108,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 13,ജി എച്ച് മൂവാറ്റുപുഴ- 15,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 3,പി വി എസ് - 46,സഞ്ജീവനി - 40,സ്വകാര്യ ആശുപത്രികള്‍ - 495,എഫ് എല്‍ റ്റി സികള്‍ - 507,എസ് എല്‍ റ്റി സി കള്‍- 37,വീടുകള്‍ - 5978 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3184 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News