ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം:നാലു പ്രതികള്‍ക്ക് ജാമ്യം

സിപിഎം പ്രവര്‍ത്തകരായ അബ്ദുള്‍ റഹ്മാന്‍,സൈനുദ്ദീന്‍,ബഷീര്‍,അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Update: 2022-04-06 08:22 GMT

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്‍ത്തകനായിരുന്ന ദീപുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.സിപിഎം പ്രവര്‍ത്തകരായ അബ്ദുള്‍ റഹ്മാന്‍,സൈനുദ്ദീന്‍,ബഷീര്‍,അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസില്‍ അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കൊലപാതകകുറ്റം അടക്കം വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.വിളക്കണയ്ക്കല്‍ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണം.പരിക്കേറ്റ് ചികില്‍സയിലായിരുന്ന ദീപു ഫെബ്രുവരി 18 നാണ് മരിച്ചത്.

Tags:    

Similar News