ആംപ്യൂള്‍ ലഹരിക്ക് അലര്‍ജി;മറുമരുന്നുമായി കാത്തു നിന്ന എക്‌സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ പിടികൂടി
ആലുവ, ചൂര്‍ണിക്കര, തായിക്കാട്ടുകര മന്‍സീല്‍ വീട്ടില്‍ മന്‍സൂര്‍(31),ആലുവ, ദേശം,കാരായി കുടം വീട്ടില്‍ അനൂപ് (34)എന്നിവരാണ് 10 ബ്രൂപി നോര്‍ഫിന്‍ ടാബ്ലറ്റുകളും,72 ആംപ്യുളുകളുമായി പിടിയിലായത്.എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അന്‍വര്‍ സാദത്ത് കൊച്ചിയിലെ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനായി രൂപികരിച്ച സ്‌പെഷ്യല്‍ ആന്റി നാര്‍ക്കോട്ടിക് ഗ്രൂപ് അംഗങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയതും അറസ്റ്റു ചെയ്തതും
കൊച്ചി: ആംപ്യൂള്‍ ലഹരിക്ക് അലര്‍ജി.മറുമരുന്ന് അന്വേഷിച്ച് യുവാവ്.മരുന്നുമായി കാത്തു നിന്ന് എക്‌സൈസ് മയക്കുമരുന്നും, മറുമരുന്നുമായി യുവാക്കളെ അറസ്റ്റു ചെയ്തു.ആലുവ, ചൂര്‍ണിക്കര, തായിക്കാട്ടുകര മന്‍സീല്‍ വീട്ടില്‍ മന്‍സൂര്‍(31),ആലുവ, ദേശം,കാരായി കുടം വീട്ടില്‍ അനൂപ് (34)എന്നിവരാണ് 10 ബ്രൂപി നോര്‍ഫിന്‍ ടാബ്ലറ്റുകളും,72 ആംപ്യുളുകളുമായി പിടിയിലായത്.
ബ്രൂപി നോര്‍ഫിന്‍ ടാബ്‌ലറ്റുകളും, ഇവ പൊടിച്ച് കലക്കി ഇന്‍ഞ്ചക്ഷന്‍ ചെയ്യുമ്പോള്‍ പാര്‍ശ്വഫലമായി ഛര്‍ദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യുളുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അന്‍വര്‍ സാദത്ത് കൊച്ചിയിലെ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനായി രൂപികരിച്ച സ്‌പെഷ്യല്‍ ആന്റി നാര്‍ക്കോട്ടിക് ഗ്രൂപ് അംഗങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയതും അറസ്റ്റു ചെയ്തതും.
സ്‌പെഷ്യല്‍ ഗ്രൂപ്പിന്റെ നിരീക്ഷണത്തിലിരുന്ന അനൂപിനെ ആംപ്യൂളുമായി വൈറ്റില ഭാഗത്ത്‌വച്ച് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയണ് വിവരം പുറത്തു വരുന്നത്.ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദില്‍ വരാതിരിക്കുവാന്‍ ഉപയോഗിക്കുന്നവയാണിവയെന്നും ആലുവയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മന്‍സൂറില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റി ഇത് കൈമാറുകയാണെന്നും തങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുമ്പോള്‍ പാര്‍ശ്വഫലം വരാതിരിക്കാന്‍ മറുമരുന്ന് ഉപയോഗിക്കണമെന്നും അനൂപ് എക്‌സൈസ് സംഘത്തെ അറിയിച്ചു. തുടര്‍ന്ന് അനൂപിനെ അന്വേഷിച്ച് ലഹരി മരുന്നു കൈമാറ്റത്തിനെത്തിയ മന്‍സൂറിനെയും എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ജെ റോബിന്‍ ബാബു, പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ രാം പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം റെനി, അനസ്, സിദ്ധാര്‍ഥ്, ദീപു തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്