വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; രണ്ട് ആന്ധ്ര സ്വദേശിനികള്‍ അറസ്റ്റില്‍
ഈസ്റ്റ് ഗോദാവരി രാമചന്ദ്രപുരം റേലങ്കി ജാനകി (44), വെസ്റ്റ് ഗോദാവരി ചെബ്‌റോലു ഗോപിനാഥപട്ടണം ഗുരാല സൗജന്യ (23) എന്നിവരെയണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ആന്ധ്ര സ്വദേശിനികള്‍ അറസ്റ്റില്‍.ഈസ്റ്റ് ഗോദാവരി രാമചന്ദ്രപുരം റേലങ്കി ജാനകി (44), വെസ്റ്റ് ഗോദാവരി ചെബ്‌റോലു ഗോപിനാഥപട്ടണം ഗുരാല സൗജന്യ (23) എന്നിവരെയണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ മസ്‌ക്കറ്റിലേക്ക് പോകാന്‍ ഇവര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രാ രേഖകളില്‍ സംശയം തോന്നിയ എയര്‍ ഇന്ത്യ അധികൃതര്‍ പോലിസിനെ അറിയിച്ചു.
പോലിസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേണ്‍ ടിക്കറ്റ് , വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയില്‍ മസ്‌ക്കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജയപ്രസാദ്, എഎസ്‌ഐ പ്രമോദ് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.