ആന്ധ്രാ സ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയ കേസ്: ഒരാള്‍ അറസ്റ്റില്‍

ഈസ്റ്റ് ഗോദാവരി ചലപ്പിള്ളി പാറപ്പേട്ട സമ്പത്ത് റാവു ജി (37)യെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-05-10 05:13 GMT

കൊച്ചി: ആന്ധ്രാ സ്വദേശിനിക്ക് വിദേശത്തേക്ക് കടക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈസ്റ്റ് ഗോദാവരി ചലപ്പിള്ളി പാറപ്പേട്ട സമ്പത്ത് റാവു ജി (37)യെയാണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 ന് വിദേശത്തേക്ക് പോകാന്‍ വ്യാജ രേഖകളുമായി എത്തിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതില്‍ ഒരാള്‍ക്ക് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍മ്മിച്ച് നല്‍കിയത് ഇയാളാണെന്ന് പോലിസ് പറഞ്ഞു. നെടുമ്പാശ്ശേരിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ്‌ഐമാരായ അനീഷ് കെ ദാസ്, ബൈജു കുര്യന്‍, എഎസ്‌ഐ വി എസ് ഷിജു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News