എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍
ഫോര്‍ട്ട് കൊച്ചി സ്വദേശി ലിയോ ഷോണ്‍(24)നെയാണ് മട്ടാഞ്ചേരി എസിപി വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പിടികൂടിയത്
കൊച്ചി: നിരോധിത ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാമ്പ് ഇന്റര്‍നെറ്റ് മുഖേന ഓര്‍ഡര്‍ ചെയ്ത് വാങ്ങി സൂക്ഷിച്ച യുവാവ് പോലിസ് പിടിയില്‍.ഫോര്‍ട്ട് കൊച്ചി സ്വദേശി ലിയോ ഷോണ്‍(24)നെയാണ് മട്ടാഞ്ചേരി എസിപി വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി പിടികൂടിയത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിനെ തുടര്‍ന്നായിരുന്നു ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്.
പ്രതിയുടെ പക്കല്‍ നിന്നും ഒമ്പത് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെത്തിയതായി പോലിസ് പറഞ്ഞു.എസ് ഐ മാരായ ടി എ ചന്ദ്രന്‍,അജയകുമാര്‍,എസ് സി പി ഒ മാരായ മധു,വി കെ ശിവദാസന്‍,സിപിഒ സമീര്‍ എന്നിവരും ഉണ്ടായിരുന്നു.ഫോര്‍ട്ട് കൊച്ചി താലൂക്ക് തഹസീല്‍ ദാര്‍ ബെന്നി സെബാസ്റ്റിയനും പരിശോധനയില്‍ പങ്കെടുത്തുവെന്നും തപാല്‍മാര്‍ഗ്ഗം ലഹരിമരുന്ന് അയച്ച സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.