മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: സ്വകാര്യ ഹോട്ടലില്‍ വീണ്ടും പോലിസ് പരിശോധന

ഇന്നലെ പരിശോധന നടത്തിയ പോലിസ് ഇവിടെ നിന്ന് സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇതില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ ഇല്ലെന്നും ഇതേ തുടര്‍ന്നാണ് വീണ്ടും പോലിസ് പരിശോധന നടത്തുന്നതെന്നുമാണ് വിവരം

Update: 2021-11-10 09:26 GMT

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പോലിസിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വീണ്ടും പരിശോധന.ഇന്നലെ പരിശോധന നടത്തിയ പോലിസ് ഇവിടെ നിന്ന് സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇതില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങള്‍ ഇല്ലെന്നും ഇതേ തുടര്‍ന്നാണ് വീണ്ടും പോലിസ് പരിശോധന നടത്തുന്നതെന്നുമാണ് വിവരം.

ഈ മാസം ഒന്നിന് ഈ ഹോട്ടലില്‍ നിന്നും മടങ്ങുന്ന വഴിയാണ് എറണാകുളം വൈറ്റില ചക്കരപറമ്പിനു സമീപം അര്‍ധരാത്രിയോടെ നടന്ന വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍ എന്നിവര്‍ മരിച്ചത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഇരുവും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് നെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.സംഭവത്തില്‍

കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.തുടര്‍ന്നാണ് ഇന്നലെ പോലിസ് ഈ ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്കായി കസ്റ്റഡിലെടുത്തത്.

Tags:    

Similar News