വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീ പിടിയില്‍
തൃക്കാക്കര സ്വദേശിനിയുടെ രണ്ടര പവന് മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്നാട് സേലം വെള്ളൂര്‍ കരയില്‍ ദേവി(38) പോലിസ് പിടിയിലായത്
കൊച്ചി: വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീ പിടിയില്‍.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റ് എടുക്കാന്‍ വന്ന 76 വയസ്സുള്ള തൃക്കാക്കര സ്വദേശിനിയുടെ രണ്ടര പവന് മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തമിഴ്നാട് സേലം വെള്ളൂര്‍ കരയില്‍ ദേവി(38) പോലിസ് പിടിയിലായത്. ഈ മാസം 25 നാണ് സംഭവം.
മാല മോഷണശ്രമം രണ്ടു ചെറുപ്പക്കാര്‍ കാണുകയും ഇതറിഞ്ഞ പ്രതി അവിടെ നിന്നും കടന്നു കളയുകയും ചെയ്തു. ചെറുപ്പക്കാര്‍ നല്കിയ വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തില്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടക്കത്തില്‍ കുറ്റം നിഷേധിച്ച പ്രതി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാരായ വിബിന് കുമാര്‍,തോമസ് പള്ളന്‍, ജി വിദ്യ,സീനിയര്‍ സിപിഒസിന്ധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.