യൂസഫലിയും ഭാര്യയും ആശുപത്രി വിട്ട് അബുദാബിയിലേക്ക് പോയി; ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്നും ഉയര്‍ത്തി
യുഎ ഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് ഇരുവരും ഇന്ന് രാവിലെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അബുദാബിയിലേക്ക് പോയത്. ഇരുവരുടെയും ആരോഗ്യം സുരക്ഷിതമാണെന്നും തുടര്‍ ചികില്‍സ ആവശ്യമെങ്കില്‍ അബുദാബിയില്‍ നടത്തുമെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.യുസഫലിക്കും ഭാര്യയ്ക്കും ഒപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെയുള്ള മറ്റു നാലു പേരും ആശുപത്രി വിട്ടു
കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പില്‍ നിന്നും ഉയര്‍ത്തി.അപകടത്തില്‍ നിന്നും രക്ഷപെട്ട എം എ യുസഫലിയും ഭാര്യയും ആശുപത്രി വിട്ടു. ഇവര്‍ അബുദാബിയിലേക്ക് പോയി.യുഎ ഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് ഇരുവരും ഇന്ന് രാവിലെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അബുദാബിയിലേക്ക് പോയത്. ഇരുവരുടെയും ആരോഗ്യം സുരക്ഷിതമാണെന്നും തുടര്‍ ചികില്‍സ ആവശ്യമെങ്കില്‍ അബുദാബിയില്‍ നടത്തുമെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.
യുസഫലിക്കും ഭാര്യയ്ക്കും ഒപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെയുള്ള മറ്റു നാലു പേരും ആശുപത്രി വിട്ടു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ ഇന്നലെ പനങ്ങാട് എത്തി ഹെലികോപ്ടര്‍ പരിശോധിച്ചു.ഇതിനു ശേഷം ഡല്‍ഹിയില്‍ നിന്നും എത്തിയ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ വൈകിട്ടോടെയാണ് ചതുപ്പില്‍ നിന്നും ഹെലികോപ്ടര്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചത്.മണിക്കൂറുകള്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പൂര്‍ത്തിയായത്.ചതുപ്പില്‍ നിന്നും പുറത്തെത്തിച്ച ഹെലികോപ്ടര്‍ വലിയ ട്രെയിലറില്‍ കയറ്റി നെടുമ്പാശേരി വിമാനത്താവളത്തിലെ കേന്ദ്രത്തിലേക്ക് മാറ്റി.
എം എ യുസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ച ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതോടെയാണ് ദേശിയ പാതയ്ക്ക് സമീപം പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്.ശക്തമായ മഴയും നേരിയ തോതില്‍ കാറ്റുമുണ്ടായിരുന്നു.സംഭവം കണ്ട സമീപ വാസികള്‍ ഓടിയെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.തുടര്‍ന്ന് ആറു പേരെയും ഹെലികോപ്ടറ്ല്‍ നിന്നും പുറത്തിറക്കി സമീപത്തെ വീട്ടില്‍ ഇരുത്തിയതിനു ശേഷം മറ്റൊരു വാഹനത്തില്‍ ഉടന്‍ തന്നെ യുസഫലിയുടെ തന്നെ ഉടമസ്ഥതയിലുള്ള നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.യൂസഫലി അടക്കം യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
നടുവേദയുള്ളതായി യൂസഫലി പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്‌കാനിംഗ് അടക്കമുള്ള വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി.കടവന്ത്രയിലെ വീട്ടില്‍ നിന്നും നെട്ടൂരിലെ ആശുപത്രിക്കു സമീപമുള്ള ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനാണ് യുസഫലിയും ഭാര്യയും അടക്കമുള്ളവര്‍ ഹെലികോപ്ടറില്‍ പുറപ്പെട്ടത്.സാധാരണ ഇങ്ങനെ പോകുന്ന സമയത്ത് പനങ്ങാടുള്ള മൈതാനത്ത് ഹെലികോപ്ടര്‍ ഇറക്കിയതിനു ശേഷം അവിടെ നിന്നും കാറിലാണ് പോകുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇവര്‍ യാത്ര പുറപ്പെട്ടതിനു ശേഷം കാലാവസ്ഥ മോശമാകുകയും പനങ്ങാട് മേഖലയില്‍ ശക്തമായ മഴയുണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ ഹെലികോപ്ടറിന്റെ യന്ത്രം തകരാറിലാകുകയും ചെയ്തതോടെയാണ് ചതുപ്പില്‍ ഇടിച്ചിറക്കിയത്.പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ അപകടമാണ് ഒഴിവായത്.