എറണാകുളം ഫ്‌ളാറ്റില്‍ നിന്ന് വീട്ടു ജോലിക്കാരി വീണ് മരിച്ച സംഭവം: വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍; ഫ്‌ളാറ്റുടമയക്കെതിരെ മനുഷ്യകടത്തിന് കേസെടുത്തെന്ന് പോലിസ്
ഇതുസംബന്ധിച്ച് കുമാരിയുടെ സഹോദരന്‍ വി കൊളഞ്ചന്‍ എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി. ഫ്‌ളാറ്റ് ഉടമ ഇംത്യാസ് അഹമ്മദിന്റെ ബന്ധുക്കളായ ചിലര്‍ തങ്ങളെ സമീപിച്ച് പോലിസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായും വെള്ളക്കടലാസില്‍ എഴുതി മേടിച്ചതായും കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ പറഞ്ഞു.ഫ്‌ളാറ്റുടമ ഇംത്യാസിനെതിരെ 370ാം വകുപ്പ് പ്രകാരം കൂടി കേസടുത്തതായി എറണാകുളം സെന്‍ട്രല്‍ സി ഐ വിജയശങ്കര്‍ പറഞ്ഞു
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണ് വീട്ടുജോലിക്കാരിയായ സേലം സ്വദേശിനി കുമാരി (40) മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഭര്‍ത്താവ് ശ്രീനിവാസനും ബന്ധുക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കുമാരിയുടെ സഹോദരന്‍ വി കൊളഞ്ചന്‍ എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി.
അതേ സമയം ഫ്‌ളാറ്റുടമ ഇംത്യാസിനെതിരെ 370ാം വകുപ്പ് പ്രകാരം കൂടി കേസടുത്തതായി എറണാകുളം സെന്‍ട്രല്‍ സി ഐ വിജയശങ്കര്‍ പറഞ്ഞു.ഒരാളെ കടത്തിക്കൊണ്ടുവന്ന് അവരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നതാണ്.ഫ്‌ളാറ്റുടമയായ ഇംത്യാസ് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും സി ഐ വിജയശങ്കര്‍ വ്യക്തമാക്കി.മരിച്ച സ്ത്രീയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തി വരികയാണെന്നും സി ഐ വിജയശങ്കര്‍ പറഞ്ഞു.
അതേ സമയം ഫ്‌ളാറ്റ് ഉടമ ഇംത്യാസ് അഹമ്മദിന്റെ ബന്ധുക്കളായ ചിലര്‍ തങ്ങളെ സമീപിച്ച് പോലിസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടതായും വെള്ളക്കടലാസില്‍ എഴുതി മേടിച്ചതായും കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ പറഞ്ഞു.ആശുപത്രി ചിലവും മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കാമെന്നും ഇവര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍ കുമാരിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.മറൈന്‍ഡ്രൈവിലെ ഫ്ളാറ്റിലെ ആ്‌റാം നിലയില്‍ നിന്ന് നിന്ന് ഒരാഴ്ചമുമ്പാണ് കുമാരി വീണത്. ഗുരുതരമായി പരുക്കേറ്റ് മരടിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.