വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി എയര്‍ ആബുലന്‍സ് എറണാകുളത്തേക്ക്

എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എറണാകുളം കോതംമംഗലം സ്വദേശിനിയായ 49 വയസുള്ള വീട്ടമ്മയക്കാണ് തിരുവനന്തപുരത്ത് നിന്നും രണ്ടുമണിയോടെ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഹെലികോപ്ടറില്‍ ഹൃദയം എത്തിക്കുക.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് വീട്ടമ്മയ്ക്ക് മാറ്റി വെയ്ക്കുന്നത്.

Update: 2020-05-09 06:42 GMT

കൊച്ചി: ഗുരതര ഹൃദ്രോഗം ബാധിച്ച് എറണാകുളത്ത് ചികില്‍സയില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് മാറ്റിവെയ്ക്കാനുള്ള ഹൃദയവുമായി തിരുവനന്തപരുത്ത് നിന്നും എയര്‍ ആംബുലന്‍സ് രണ്ടു മണിയോടെ കൊച്ചിയില്‍ എത്തും. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എറണാകുളം കോതംമംഗലം സ്വദേശിനിയായ 49 വയസുള്ള വീട്ടമ്മയക്കാണ് തിരുവനന്തപുരത്ത് നിന്നും രണ്ടുമണിയോടെ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഹെലികോപ്ടറില്‍ ഹൃദയം എത്തിക്കുക.ഹൃദയം ക്രമാതീതമായി വികസിക്കുന്ന രോഗമായിരുന്നു ഇവര്‍ക്ക്.

ഡോ.ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ചികില്‍സ.ഹൃദയം മാറ്റിവെയ്ക്കുകയല്ലാതെ വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ല.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് വീട്ടമ്മയ്ക്ക് മാറ്റി വെയ്ക്കുന്നത്. ഇന്ന് രാവിലെ റോഡുമാര്‍ഗം എറണാകുളത്ത് നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരത്തെത്തിയ എറണാകുളം ലിസി ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മരിച്ച ആളുടെ ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു.

ഇതു പൂര്‍ത്തിയായ ശേഷം എയര്‍ ആംബുലന്‍സില്‍ രണ്ടു മണിയോടെ എറണാകുളത്ത് ഈ ഹൃദയം എത്തിക്കാന്‍ കഴിയും.എറണാകുളം ഹയാത്ത് ഇന്റര്‍ നാഷണല്‍ ഹോട്ടലിന്റെ ഹെലിപാടിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക. ഇവിടെ നിന്നും നാലു മിനുറ്റു കൊണ്ട് റോഡ് മാര്‍ഗം ഹൃദയം ലിസി ആശൂപത്രിയില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി ഹയാത്ത് മുതല്‍ ലിസിവരെ റോഡ് ക്ലിയര്‍ ചെയ്ത് തടസമില്ലാതെ യാത്രയ്ക്ക് വഴിയൊരുക്കും.തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടമ്മയുടെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കും. 

Tags:    

Similar News