കാക്കനാട് മയക്ക് മരുന്നു കേസ്: വിട്ടയച്ച യുവതി അറസ്റ്റില്‍
തിരുവല്ല സ്വദേശിനി ത്വയ്ബയെ ആണ് കേസ് അന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് അറ്‌സറ്റു ചെയ്തത്. ചെ്‌ന്നൈയില്‍ നിന്നും മയക്കു മരുന്ന് എത്തിച്ചത് ത്വയ്ബയുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രഞ്ചിന്റെ കണ്ടെത്തല്‍
കൊച്ചി: കാക്കനാട് ഫ് ളാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ ആദ്യം വിട്ടയച്ച യുവതിയെ അറസ്റ്റു ചെയ്തു. തിരുവല്ല സ്വദേശിനി ത്വയ്ബയെ ആണ് കേസ് അന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് അറ്‌സറ്റു ചെയ്തത്. ചെ്‌ന്നൈയില്‍ നിന്നും മയക്കു മരുന്ന് എത്തിച്ചത് ത്വയ്ബയുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രഞ്ചിന്റെ കണ്ടെത്തല്‍.രാവിലെ മുതല്‍ യുവതിയെ ക്രൈംബ്രാഞ്ച്‌ചോദ്യം ചെയ്ത് വരികയായിരുന്നു. കൊച്ചിയിലെ എക്‌സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
തുടര്‍ന്ന് ഇവരുടെ പങ്ക് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേസിലെ ആറാം പ്രതിയാണ് ത്വയ്ബ.നേരത്തെ മയക്കു മരുന്ന് പിടികൂടിയ സമയത്ത് എക്‌സൈസ് ത്വയ്ബയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.എക്‌സൈസും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്.എന്നാല്‍ പിന്നീട് കേസ് എക്‌സൈസ് അട്ടിമറിച്ചുവെന്നാരോപണത്തെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടത്.കേസില്‍ നേരത്തെ അഞ്ചു പേരെ എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു.