കാലടി കോളജില്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം : ഒരാള്‍ അറസ്റ്റില്‍
പിരാരുര്‍ മനയ്ക്കപ്പടി ഭാഗത്ത് പുത്തന്‍കുടി വീട്ടില്‍ ശരത്ത് ഗോപി (22) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശരത്ത് ഗോപി കാലടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമാണെന്ന് പോലിസ് പറഞ്ഞു
കൊച്ചി: കാലടി ശ്രീ ശങ്കര കോളജില്‍ മാഗസിന്‍ പ്രകാശന ചടങ്ങിനിടെ പൂര്‍വ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി പിടിയില്‍. പിരാരുര്‍ മനയ്ക്കപ്പടി ഭാഗത്ത് പുത്തന്‍കുടി വീട്ടില്‍ ശരത്ത് ഗോപി (22) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ശരത്ത് ഗോപി കാലടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കീഴില്ലം മുണ്ടക്കല്‍ അമല്‍ (24), കോടനാട് പാലാട്ടി വീട്ടില്‍ ആദിത്യന്‍ (21) എന്നിവര്‍ക്കാണ കുത്തേറ്റത്.
അമലിന്റെ വയറിലാണ് കുത്തേറ്റിരിക്കുന്നത്.കുടല്‍ പുറത്ത് വന്ന നിലയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി ത്രീവ പരിചരണ വിഭാഗത്തില്‍ കഴിയുന്ന അമലിന്റെ നില അതീവ ഗുരുതരമാണ്. ആദിത്യന് കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ്, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് പി നായര്‍, ജോണി, ദേവസ്സി എസ്‌സിപിഒ മാരായ അനില്‍ കുമാര്‍, പ്രിന്‍സ് എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുള്ളത്.