യുവാവിനെ കുത്തി പരിക്കേല്‍പിച്ച സംഭവം: നാലംഗ സംഘം അറസ്റ്റില്‍

ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പില്‍ വീട്ടില്‍ അഫ്സല്‍ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടില്‍ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടില്‍ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നില്‍ വീട്ടില്‍ അന്‍സില്‍ (27) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിേന്റെ അടിസ്ഥാനത്തില്‍ കാലടി പോലീസ് അറസ്റ്റു ചെയ്തത്

Update: 2021-01-17 04:21 GMT

കൊച്ചി: കാലടി ടൗണില്‍ വച്ച് മറ്റൂര്‍ സ്വദേശിയായ അമോസ് എന്നയാളെ കുത്തി പരിക്കേല്‍പിച്ച കേസ്സിലെ പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പില്‍ വീട്ടില്‍ അഫ്സല്‍ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടില്‍ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി വീട്ടില്‍ വൈശാഖ് (27), കൊണ്ടോട്ടി പടിയകുന്നില്‍ വീട്ടില്‍ അന്‍സില്‍ (27) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിേന്റെ അടിസ്ഥാനത്തില്‍ കാലടി പോലീസ് അറസ്റ്റു ചെയ്തത്.

രാഹുല്‍ എന്നയാള്‍ക്ക് ആമോസ് വായ്പയായി നല്‍കിയ പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സംഘം ആമോസിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കാലുകളിലും കൈത്തണ്ടയിലും പൃഷ്ഠ ഭാഗത്തും ഗുരുതരമായി കുത്തേറ്റ ആമോസ് അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലടി പോലീസ് ഇന്‍സ്പെക്ടര്‍ എം ബി ലത്തീഫ് , സബ് ഇന്‍സെപക്ടര്‍ ടി എല്‍ സ്റ്റെപ്റ്റോ ജോണ്‍,ടി എ ഡേവിസ് ,പി വി ദേവസി, ജോയി, എഎസ്‌ഐ മാരായ അബ്ദുള്‍ സത്താര്‍, കെ സി സാജു , സി പി ഒ മാരായ എന്‍ പി അനില്‍ കുമാര്‍,കെ എം നൗഫല്‍ , മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News