പരിശോധനകള്‍ പൂര്‍ത്തിയായി;കാലടി ശ്രീശങ്കര പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു

ഈ മാസം 13 മുതല്‍ 18 വരെയാണ് ഗതാഗതം നിര്‍ത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയില്‍ ഇതിന്റെ ഭാഗമായ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു

Update: 2021-12-18 05:13 GMT

കൊച്ചി: താല്‍ക്കാലികമായി അടച്ചിട്ട കാലടി ശ്രീശങ്കര പാലം പരിശോധനകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു .ഈ മാസം 13 മുതല്‍ 18 വരെയാണ് ഗതാഗതം നിര്‍ത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയില്‍ ഇതിന്റെ ഭാഗമായ മെയിന്റനന്‍സ് ജോലികളും പൂര്‍ത്തിയായതോടെ പാലം തുറക്കുകയായിരുന്നു.

നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂര്‍ത്തിയാക്കി പാലത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ പ്രയത്‌നിച്ച റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അഭിനന്ദിച്ചു.പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു

Tags:    

Similar News