കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം: മണ്ണിനടിയില്‍ കുടങ്ങിയ ആറു പേരെ പുറത്തെടുത്തു;ഒരാള്‍ക്കായി തിരിച്ചില്‍ നടക്കുന്നു; ഒരാള്‍ മരിച്ചതായി വിവരം
കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്
കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരില്‍ ആറു പേരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചു.ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.ആശുപത്രിയില്‍ എത്തിച്ചവരില്‍ ഒരാള്‍ മരിച്ചതായുള്ള വിവരമാണ് പുറത്ത് വരുന്നത്.രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്.25 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ഇതില്‍ ഏഴു പേരാണ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അടിയില്‍പ്പെട്ടത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂനിറ്റുകളും പോലിസും ഡോഗ്‌സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ആറു പേരെ പുറത്തെത്തിക്കാന്‍ സാധിച്ചത്.