എടിഎമ്മിന് തീവെച്ച സംഭവം: യുവാവ് പോലിസ് പിടിയില്‍

കോട്ടയം പൂഞ്ഞാര്‍ സ്വദേശി സുബിന്‍(31) ആണ് പിടിയിലായത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം.കൊച്ചി സര്‍വ്വകലാശാല ക്യാംപസിലെ എടിഎം നാണ് ഇയാള്‍ തീയിട്ടത്

Update: 2021-05-05 03:10 GMT

കൊച്ചി:കൊച്ചി സര്‍വ്വകലാശാല ക്യാംപസിലെ എടിഎം കത്തിച്ച പ്രതി പോലിസ് പിടിയില്‍.കോട്ടയം പൂഞ്ഞാര്‍ സ്വദേശി സുബിന്‍(31) ആണ് പിടിയിലായത്.ഞായറാഴ്ച രാത്രിയിലാണ് സംഭവം.കൊച്ചിയിലെ സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സുബിന്‍ കുസാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി നേരത്തെ ജോലിയ ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ഇയാളെ പറഞ്ഞു വിട്ടു.ഇതിനു പ്രതികാരമായിട്ടാണ് എടിഎമ്മില്‍ തീയിട്ടതെന്ന് ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയില്‍ എടിഎമ്മില്‍ എത്തിയ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ മെഷീനില്‍ ഒഴിച്ചു തീയിടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ നഗരത്തില്‍ വെച്ച് ഇയാള്‍ ചിലരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നോര്‍ത്ത് പോലിസ് ഇയാളെ പിടികൂടിയിരുന്നു.ഇയാളുടെ മുഖത്തും കൈയ്യിലുമണ്ടായിരുന്ന തീപ്പൊള്ളല്‍ കണ്ട് സംശയം തോന്നിയ പോലിസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് എടിഎമ്മിന് തീവെച്ചത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.മാനസികമായ പ്രശ്‌നങ്ങളുള്ളയാളാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News