കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണം: പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് ഐ ജി
പരാതിയില്‍ പറയുന്ന പല കാര്യങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ്.അതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ട് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പോലിസിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇതിനു ശേഷം മാത്രമെ വിശദമായ അന്വേഷണം വേണമോയെന്ന് തീരുമാനിക്കാന്‍ കഴിയുവെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെ.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാതി കിട്ടിയിട്ടുണ്ട് അതിന്റെ ഭാഗമായിട്ടാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്.പരാതിയില്‍ പറയുന്ന പല കാര്യങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണ്.
അതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ട് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുവെന്നും ഐ ജി പറഞ്ഞു. അതിനിടയില്‍ സമൂഹമാധ്യമങ്ങളിലുടെ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ.നജ്മ നല്‍കിയ പരാതി കളമശേരി പോലിസ് അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറി.