കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രി; ഇതര അത്യാഹിത വിഭാഗങ്ങള്‍,ഒ പി പ്രവര്‍ത്തനം നിര്‍ത്തി

മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കുള്ള അത്യാഹിത സൗകര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.കൊവിഡ് ഇതര അത്യാഹിത വിഭാഗം ഒ പി എന്നിവക്കായി എറണാകുളം ജനറല്‍ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണം

Update: 2021-04-30 12:52 GMT
കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രി; ഇതര അത്യാഹിത വിഭാഗങ്ങള്‍,ഒ പി  പ്രവര്‍ത്തനം  നിര്‍ത്തി

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രി ആക്കിയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി സതീഷ് അറിയിച്ചു. മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കുള്ള അത്യാഹിത സൗകര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

കൊവിഡ് ഇതര അത്യാഹിത വിഭാഗം ഒ പി എന്നിവക്കായി എറണാകുളം ജനറല്‍ ആശുപത്രി , ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഗോബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൂര്‍ണമായും കൊവിഡ് ചികില്‍സാകേന്ദ്രമായി ഉയര്‍ത്തിയത്.

Tags:    

Similar News